സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ബി. രാഘവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹു. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍. മുന്‍ എംഎല്‍എയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ സ. ബി. രാഘവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
അടിസ്ഥാന വര്‍ഗത്തെ ഇടതുപക്ഷ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതില്‍ നല്ല സംഭാവന നല്‍കിയ നേതാവാണ്. ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അസാധാരണമായ ഇടപെടല്‍ നടത്തി.
പി കെ എസ് രൂപീകരണത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. എസ് സി -എസ്ടി കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ നൂതനമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു.
സ്വന്തം വര്‍ഗത്തോട് നല്ല കൂറ് പുലര്‍ത്തുകയും എല്ലാ ഘട്ടങ്ങളിലും കമ്യൂണിസ്റ്റ് സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എനിക്ക് വളരെയടുത്ത വൃക്തി ബന്ധമുള്ള സഖാവാണ്.
അക്ഷരാര്‍ഥത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് ബി. രാഘവന്റെ വിയോഗം മൂലം ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
Get real time update about this post categories directly on your device, subscribe now.