ബി.രാഘവന്റെ മരണത്തില്‍ അനുശോചിച്ച് എ.വിജയരാഘവന്‍

കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിസ്വജീവിതംസമര്‍പ്പിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ബി.രാഘവന്‍ എന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെചുമതലയുള്ള എ.വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കര്‍ഷതൊഴിലാളികളേയും അവരുടെ പ്രസ്ഥാനത്തേയും, നാട്ടിലെ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ അഭേദ്യഭാഗമാക്കി തീര്‍ക്കാന്‍ സംഘടനാപരമായും ആശയപരമായുംമാതൃകപരമായ പ്രവര്‍ത്തനമാണ്സഖാവ് നടത്തിയത്.

കര്‍ഷകതൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരരംഗത്ത്അണിനിരത്തുന്നതില്‍ അദ്ദേഹംവലിയ പങ്കുവഹിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൊല്ലം ജില്ലയില്‍ വിശേഷിച്ച്കൊട്ടാരക്കര താലൂക്കില്‍  ജനകീയ അടിത്തറ വിപുലമാക്കാന്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ നേതാവായിരുന്നു.

പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും, പാര്‍ലമെന്റേതര പ്രവര്‍ത്തനത്തിലുംഒരു പോലെ സാമര്‍ത്ഥ്യം കാട്ടി. പഴയ നെടുവത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ജനങ്ങളോടുള്ളകൂറ് പ്രകടിപ്പിക്കുന്നതില്‍മുന്നിലായിരുന്നു.

എസ്.സി- എസ്.ടികോര്‍പ്പറേഷന്‍ ചെയര്‍മാനെന്ന നിലയില്‍കഴിഞ്ഞ നാലരവര്‍ഷമായിസുസ്തര്‍ഹ്യമായ പ്രവര്‍ത്തനമാണ്കാഴ്ചവെച്ചത്.

പാര്‍ട്ടിസംസ്ഥാന കമ്മിറ്റിംഗമായിരുന്ന രാഘവന്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകളിലുംസംഘടനാ കാര്യങ്ങളിലും മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ്മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും കാഴ്ച്ചപാട് പ്രാവര്‍ത്തികമാക്കുകയുംചെയ്തിരുന്നു.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയസഖാവ് ജനങ്ങളോട്ഒപ്പം നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ്എക്കാലത്തും നടത്തിയത്. സഖാവിന്റെഅകാലത്തിലെവേര്‍പാട്ഏറെവേദനാജനകവും, അപരിഹാര്യ നഷ്ടവുമാണ്.

പാര്‍ട്ടിസംസ്ഥാന കമ്മിറ്റിയുടെ ആഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയും, കുടുംബാംഗങ്ങളുടേയും സഖാക്കളുടേയും വേദനയില്‍ പങ്കു ചേരുകയും ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here