സണ്ണി ലിയോണിന്‍റെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി

സണ്ണി ലിയോണിന്‍റെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി.

കോടതി അനുമതിയോടെ മാത്രമെ വിദേശത്ത് പ്രോഗ്രാം നടത്താവൂ എന്ന് നിർദേശിക്കണമെന്ന ആവശ്യം തള്ളി.സണ്ണി ലിയോണിനെതിരെ പോലീസില്‍ പരാതി നൽകിയ പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ ആവശ്യമാണ് കോടതി തള്ളിയത്.

സണ്ണി ലിയോണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഷിയാസ് ഈ ആവശ്യം ഉന്നയിച്ചത്.

മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി അടുത്ത മാസം 8ലേയ്ക്ക് മാറ്റി. സണ്ണി ലിയോണിനെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസുമായി ബന്ധപ്പെട്ടാണ് നടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിച്ച് സണ്ണിലിയോണിന്‍റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here