എല്‍ ഡി സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡി വൈ എഫ് ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

എല്‍ ഡി സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡി വൈ എഫ് ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. റാങ്ക് പട്ടികയിലുള്ളവരെ സഹായിക്കാന്‍ വേണ്ടകാര്യങ്ങള്‍ ചെയ്യുമെന്നും എന്‍ ജി ഒ യൂണിയന്റെ സഹകരണത്തോടെ പ്രത്യേക പരിപാടി ഇതിനായി സംഘടിപ്പിച്ചിട്ടുണ്ടെന്നും ഡി വൈ എഫ് ഐ സംസ്ഥാ സെക്രട്ടറി എ എ റഹീം പറഞ്ഞു.

സംസ്ഥാനത്തെ എല്‍ ഡി സി റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരുടെ പ്രതിനിധികളുമായി ഡി വൈ എഫ് ഐ നേതാക്കള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക പരിപാടിയാണ് ഡി വൈ എഫ് ഐ ലക്ഷ്യമിടുന്നത്.

എന്‍ ജി ഒ യൂണിയന്റെ സഹകരണത്തോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായം വാഗ്ധാനം ചെയ്യുന്നത്.

ഒരോസ്ഥാപനങ്ങളിലെയും ഒഴിവുകളും പ്രമോഷന്‍ സാധ്യതയും കണ്ടെത്തി ആ ഒഴിവിലേക്ക് റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നടത്താന്‍ ഡി വൈ എഫ് ഐ ഇടപെടല്‍ നടത്തും.

സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സമരത്തിനോ മറ്റോ തയ്യാറല്ലെന്നും ഡി വൈ എഫ് ഐയ്യുടെ സഹകരണത്തില്‍ നന്നിയുണ്ടെന്നും കൂടിക്കാഴ്ചക്കെത്തിയ ഉദ്യോഗാര്‍ത്ഥികളും പറയുന്നു.

കൂടാതെ ഇനി വരും ദിവസങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലും റാങ്ക് പട്ടികയിലുള്ളവരുമായി ഡി വൈ എഫ് ഐ നേതാക്കള്‍ ചര്‍ച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News