ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം. ഉപാധികളോടെയാണ് പട്യാല ഹൗസ് കോടതി.
അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം , രണ്ട് പേർ ജാമ്യം നിൽക്കണം. ദിശയുടെ ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച 3 മണിക്കൂർ വാദം കേട്ടിരുന്നു.
ദിശക്ക് പൊയറ്റിക്ക് ജസ്റ്റിസ് ഫൗഡേഷനുമായി ബന്ധമുണ്ട്, കർഷക സമരത്തെ മറയാക്കി അത്തരം ആശയങ്ങൾ പ്രചരിപ്പിച്ചു, സംഘടന നേതാക്കളുമായി ആശയവിനിമയം നടത്തി, തെളിവ് നശിപ്പിച്ചു, രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കാൻ ശ്രമിച്ചു തുടങിയ വാദങ്ങളാണ് പൊലീസ് ഉന്നയിച്ചത്.
ഖാലിസ്ഥാനി സംഘടനകളുമായി ബന്ധമില്ല എന്നും ഉണ്ടെന്ന് പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ദിശയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാളും വാദിച്ചിരുന്നു. കേസിൽ എഞ്ചിനിയർ ശാന്തനു മുളുക് നൽകിയ ജാമ്യ ഹർജി പട്യാല ഹൗസ് കോടതി നാളെ പരിഗണിക്കും.
Get real time update about this post categories directly on your device, subscribe now.