ആഴക്കടല്‍ മത്സ്യബന്ധന ആരോപണത്തില്‍ തെളിവ് നല്‍കാതെ ചെന്നിത്തലയുടെ ഒഴിഞ്ഞുമാറല്‍

ആഴക്കടല്‍ മത്സ്യബന്ധന ആരോപണത്തില്‍ തെളിവ് നല്‍കാതെ ചെന്നിത്തലയുടെ ഒഴിഞ്ഞുമാറല്‍. കെ എസ് ഐ ഡി സി യുടെ ഭൂമി കൈമാറ്റം സംബന്ധിച്ച രേഖകള്‍ ഒന്നും തന്റെ കൈയ്യില്‍ പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിക്ഷേപ സംഗമങ്ങളില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ ധാരണാപത്രം ഒപ്പിട്ടുണ്ടോ എന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കെ എസ് ഐ ഡി സി യുടെ ഭൂമി കൈമാറ്റം ചെയ്തു എന്ന ആരോപണത്തില്‍ ഉറച്ച് നിന്ന ചെന്നിത്തലക്ക് പക്ഷെ അതിന്റെ തെളിവ് കാണിക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിക്ഷേപ സംഗമങ്ങളില്‍ വിദേശ കമ്പനിളുമായി ഒപ്പിട്ട ധാരണ പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പെര്‍മിഷന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് ഇരിക്കെ ഈ കരാര്‍ ഒപ്പിട്ടാല്‍ പോലും അതെങ്ങനെ പ്രാബല്യത്തില്‍ വരും എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: പുതുച്ചേരിയിലെ ജനാധിപത്യ ധ്വംസനത്തിന് ജനം വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News