‘സ്വർണ്ണക്കടത്തുകാരിയല്ല’; സ്വർണ്ണം കടത്തിയിട്ടില്ലെന്ന് മാന്നാർ സ്വദേശിനി ബിന്ദു

സ്വർണ്ണക്കടത്തുകാരിയല്ലെന്നും സ്വർണ്ണം കടത്തിയിട്ടില്ലെന്നും മാന്നാർ സ്വദേശിനി ബിന്ദു.

19ന് ദുബൈയിൽ നിന്ന് മടങ്ങിയപ്പോൾ ഹനീഫ പൊതി ഏൽപ്പിച്ചുവെന്നും പരിശോധനക്ക് ശേഷമാണ് സ്വർണ്ണമാണെന്ന് പറഞ്ഞത് എന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ഭയംമൂലം സ്വർണം മാലി എയർപോർട്ടിൽ ഉപേക്ഷിച്ചുവെന്നും ബിന്ദു വ്യക്തമാക്കി.

മുമ്പും പൊതികൾ ഏല്പിച്ചിരുന്നുവെന്നും ഇത് നാട്ടിൽ എത്തിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടു പോയ സംഘത്തിൽ ശിഹാബ്, ഹാരിസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഹനീഫയുടെ ആളുകളെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെയാണ് മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരില്‍ വഴിയിലുപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച്‌ വടക്കഞ്ചേരി സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. തട്ടികൊണ്ട് പോയതിന് പിന്നില്‍ സ്വർണ്ണകള്ളക്കടത്തുകാരാണ് വ്യക്തമായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിരവധി തവണ പെൺകുട്ടിയെ ഉപയോഗിച്ച് സ്വർണ്ണം കടത്തിയതായ് തെളിഞ്ഞു. ഏറ്റവും ഒടുവിൽ ഒന്നര കിലോ സ്വർണ്ണം നാട്ടിലെത്തിച്ചു. ഇത് ഉടമകൾക്ക് കൊടുക്കാതിരുന്നതാണ് തട്ടികൊണ്ട് പോകലിനു കാരണം എന്നും ഇന്നലെ ബിന്ദു വ്യക്തമാക്കിയിരുന്നു.

കൊടുവള്ളി സ്വദേശി രാജേഷ് രണ്ട് തവണ പെൺകുട്ടിയുടെ വീട്ടിലെത്തി സ്വർണ്ണം ആവശ്യപെട്ടെങ്കിലും നഷ്ടപ്പെട്ടു എന്ന മറുപടിയാണ് നല്‍കിയത്. ഇതിനു ശേഷമാണ് ഇവർ മാരകായുധങ്ങളുമായെത്തി ബിന്ദുവിനെ തട്ടികൊണ്ട് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News