ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്; പ്രതി ടി കെ പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം

കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി ടി കെ പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം.

ചന്തേരയിലെ തങ്ങളുടെ വീടിന് മുന്നിലാണ് തട്ടിപ്പിനിരയായവരുടെ ഇരുപതോളം പ്രതിനിധികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.പൊലീസിൽ കീഴടങ്ങുവാൻ കുടുംബാംഗങ്ങൾ പൂക്കോയ തങ്ങളോട് നിർദ്ദേശിക്കണമെന്നും നിക്ഷപം തിരികെ നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങളുമായി ആവശ്യം ചർച്ച ചെയ്യാമെന്ന് പൊലിസ് നൽകിയ ഉറപ്പിനെ തുടർന്ന് പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി. കേസിൽ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളും മറ്റൊരു പ്രതിയായ മകനും പൊലീസിൽ കീഴടങ്ങാതെമാസങ്ങളായി ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News