13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉൾപ്പെടെ എട്ട് പേർ കുറ്റക്കാരെന്ന് കോടതി. കോഴിക്കോട് പ്രത്യേക അതിവേഗ കോടതിയുടെ യാണ് വിധി.
രണ്ടാനച്ഛൻ അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ച് മറ്റുള്ളവർക്ക് കാഴ്ചവെച്ച കേസിൽ 376,373 വകുപ്പുകൾ പ്രകാരം 8 പ്രതികൾ കുറ്റക്കാരാണെന്ന് കോഴിക്കോട് അതിവേഗ കോടതി സെഷൻസ് ജഡ്ജ് കണ്ടെത്തി. എട്ടും പത്തും പ്രതികളെ വെറുതെ വിട്ടു.
കുട്ടിയുടെ അമ്മ, രണ്ടാനച്ഛൻ എന്നിവരുംകാ വന്നൂർ ഇരുമ്പിശ്ശേരി അഷറഫ്, താഴേക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ്, കൊടിയത്തൂർ കോട്ടു പുറത്ത് ജമാൽവേക്കു കണ്ണഞ്ചേരി ചാൽ മുഹമ്മദ് മുസ്തഫ, കൊടിയത്തൂർ കോ ശാ ല പറമ്പ് നൗഷാദ്, കവന്നൂർകൂയിൽത്തൊയി നൗഷാദ് എന്നിവരാണ് പ്രതികൾ.
ഒന്നാം പ്രതിക്ക് 7 വർഷം തടവ് ശിക്ഷ, ബാക്കിയുള്ളവർക്ക് പീഢനത്തിന് 10 കൊല്ലം, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 5 കൊല്ലം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. രണ്ടും ഒരുമിച്ചനുഭവിച്ചാൽ മതി.
Get real time update about this post categories directly on your device, subscribe now.