കോൺഗ്രസിനെതിരെ യാക്കോബായ സഭ. ശബരിമല വിധിയുമായി മലങ്കര സഭ പ്രശ്നത്തെ കൂട്ടിക്കുഴച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നത് കോൺഗ്രസാണെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
അതേസമയം സഭാ വിഷയം പരിഹരിക്കാൻ ഒത്തിരി ഇടപെട്ട വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും, സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ചെയ്തത് സർക്കാറിനെതിരെയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കൊച്ചിയിൽ ചേർന്ന നിർണായക സുന്നഹദോസിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിധിയുമായി മലങ്കര സഭ പ്രശ്നത്തെ കൂട്ടിക്കുഴക്കുന്ന കോൺഗ്രസ് നിലപാടിനെതിരെയാണ് യാക്കോബായ സഭ രംഗത്തെത്തിയത്. സുപ്രീം കേടതി വധി ഒരിടത്ത് നടന്നുവെന്നും മറ്റൊരു നടന്നില്ലാ എന്നു പറയുന്നത് അനാവശ്യ വിവാദമുണ്ടാക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമമാണെന്നും.
കോടതി വിധിയെ തുടർന്ന് 52 പള്ളികൾ സഭയ്ക്ക് നഷ്ടമായെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭാതർക്കം പരിഹരിക്കാൻ ഒത്തിരി ശ്രമങ്ങൾ നടത്തിയ വ്യക്തിയാണ് മുഖ്യമന്ത്രി. എന്നാൽ ചർച്ചകൾ തുടരുന്നത് കോടതി വിധി നടപ്പിലാക്കാതിരിക്കാനുള്ള അടവുനയമാണെന്ന് മറുവിഭാഗം ആരോപണം ഉയരത്തിയതൊടെയാണ് ആ വഴി അടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ യാക്കോബായ സഭ ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. തുടർ യോഗങ്ങൾക്ക് ശേഷം നിലപാട് വ്യക്തമാക്കാനാണ് സഭയുടെ തീരുമാനം. അതേസമയം സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ചെയ്തത് സർക്കാറിനെതിരല്ലെന്നും, പൊതു സമൂഹത്തിന് അവബോധം ഉണ്ടാക്കാനാണെന്നും സഭാനേതൃത്വം വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.