ബി.രാഘവന്റെ മരണത്തില്‍ ദുഃഖവും അനുശോചനവും അറിയിച്ച് എം എ ബേബി

CPIM സംസ്ഥാന കമ്മിറ്റി അംഗവും മുൻ നെടുവത്തൂർ എംഎൽഎയുമായ സഖാവ് ബി.രാഘവന്റെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും അറിയിച്ച് എം എ ബേബി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:

CPIM സംസ്ഥാന കമ്മിറ്റി അംഗവും മുൻ നെടുവത്തൂർ എംഎൽഎയുമായ സഖാവ് ബി.രാഘവന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു.ഇന്ന് രാവിലെ 4.45 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു സഖാവിന്റെ അന്ത്യം.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്ന കാലം മുതൽ സഖാവുമായി അടുപ്പമുണ്ട്. 1987ൽ ചെറുപ്പക്കാരനായി നിയമസഭയിലെത്തിയ സഖാവ് ജനപ്രതിനിധിയെന്ന നിലയിലും തൊഴിലാളി പ്രസ്ഥാനത്തിന്റെ പോരാളിയെന്ന നിലയിലും തന്റെ ജനകീയശൈലി സി പി ഐ എം ന് മുതൽക്കൂട്ടാക്കി.

കർഷകത്തൊഴിലാളിപ്രസ്ഥാനം വളർത്തിയെടുക്കുന്നതിലും ശ്രദ്ധേയമായ സംഭാവന സഖാവ് നൽകി. 2006 – 2011 കാലഘട്ടത്തിൽ കേരള നിയമസഭയിൽ അംഗങ്ങളായി ഒരേസമയം പ്രവർത്തിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.സഖാവിൻറെ ജീവിതപങ്കാളി രേണുക, മക്കൾ രാകേഷ്, രാഖി തുടങ്ങി കുടുംബാംഗങ്ങളേയും കൂട്ടുകാരേയും പാർട്ടി സഖാക്കളേയും ദുഃഖവും അനുശോചനം അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News