കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച

കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. പ്രാദേശിക തലപ്പാവുകൾ ധരിച്ചു കൊണ്ടുള്ള കർഷകരുടെ ഉപരോധം അതിർത്തിയിൽ പൂർണമായി ..അതിർത്തിയിലുള്ള കേന്ദ്ര സൈന്യവിന്യസം ഫെബ്രുവരി 26 വരെ നീട്ടി.

ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പോലിസ് തിരയുന്ന പ്രതി ലാഖ സിദ്ധാന ബധിന്തയിലെ മഹാപഞ്ചായത്തിൽ പങ്കെടുത്തു. ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച.

അതിർത്തികളിൽ കർഷകർ “പഗ്ദി സാംബാൽ ദിവാസ്” ആഘോഷിച്ചു ചാച്ച അജിത് സിങ്ങിന്റെയും സ്വാമി സഹജനന്ദ് സരസ്വതിയുടെയും സ്മരണയ്ക്കായി കർഷകർ അവരുടെ പ്രാദേശിക തലപ്പാവ് ധരിച്ചുകൊണ്ടാണ് അതിർത്തികൾ ഉപരോധിച്ചത്.

അതേ സമയം യുപിയിലെ മഥുരയിൽ ചേർന്ന കർഷക മഹാപഞ്ചായത്തിൽ കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അതിർത്തികളിലെ കേന്ദ്ര സൈന്യവിന്യസം ഫെബ്രുവരി 26 വരെ നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

അതിർത്തികളിൽ കർഷക സമരം ശക്തമാകുന്നത് മുന്നിൽ കണ്ടാണ് നീക്കം. ചെങ്കോട്ട അക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ദില്ലി പോലിസ് അറസ്റ്റ് ചെയ്തു. ജനുവരി 26ലെ ചെങ്കോട്ട അക്രമണത്തിനു ശേഷം ജമ്മുവിലേക്ക് ഒളിവിൽ പോയവരെ ആണ് അറസ്റ്റ് ചെയ്തത്.

അതേ സമയം ചെങ്കോട്ട സഘർഷവുമായി ബന്ധപ്പെട്ട് പോലിസ് തിരയുന്ന പ്രതി ലഖ സിദ്ധാന ബന്ധിന്തയിൽ വച്ചു നടന്ന മഹാപഞ്ചായത്ത് വേദിയിൽ എത്തിച്ചേർന്നു. ലഖ സിദ്ധാനെയേ കണ്ടുപിടിക്കുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം ദില്ലി പോലിസ് പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ട സംഘർഷത്തിന് ശേഷം ലഖ സിദ്ധാന ഒളിവിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News