വളരെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍. ഭരണം കിട്ടിയിട്ടും ഭാഗ്യമില്ലാതെയായിപ്പോയി കോണ്‍ഗ്രസിന്. വെറും മൂന്ന് സീറ്റ് മാത്രം ലഭിച്ച ബിജെപി പുതുച്ചേരിയെ മുഴുവന്‍ പണം കൊടുത്തു വാങ്ങി എന്ന് പറഞ്ഞാലും അതില്‍ അതിശോക്തിയൊന്നുമില്ല.
പുതുച്ചേരി മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി നാരായണനും ഡിഎംകെ നേതാവ് കെ വെങ്കിടേശനും എംഎല്‍എ സ്ഥാനം രാജിവച്ചു. ഇതോടെ 26 അംഗ സഭയില്‍ ഭരണപക്ഷത്തിന്റെ അംഗബലം 12 ആയി. പ്രതിപക്ഷത്ത് ബിജെപി അനുകൂലികളായ മൂന്ന് നോമിനേറ്റഡ് അംഗങ്ങളടക്കം 14 പേരുമുണ്ട്.
ഈ ഒരു നിസ്സഹായ അവസ്ഥയുണ്ടാക്കിയത് കോണ്‍ഗ്രസ് തന്നെയാണ് എന്നതിന് യാതൊരു സംശയവുമില്ല. നില്‍ക്കുന്നിടം കുഴിച്ച് കുഴിച്ച് ഇനി നില്‍ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലെത്തി കോണ്‍ഗ്രസ്. 2016 എന്തായിരുന്നു പുതുച്ചേരിയുടെ ചിത്രം? കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന സ്ഥലം കൂടിയായിരുന്നു പുതുച്ചേരി. രാഷ്ട്രീയ ചിത്ര പ്രകാരം 30 സീറ്റിലാണ് അവിടെ മത്സരം നടന്നത്.
അതില്‍ കോണ്‍ഗ്രസിന് 15 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റും ഒരുസീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കും മൂന്ന് സീറ്റ് ഡിഎംകെയ്ക്കും ലഭിച്ചിരുന്നു. ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ വിശ്വസത്തോടെ തെരഞ്ഞെടുത്ത ഭരണകൂടമായിരുന്നു പുതുച്ചേരിയില്‍. എന്നാല്‍ കോടികലുടെ എണ്ണം കൂടിയപ്പോള്‍ ജനങ്ങളെ വെറും പാവകളായിക്കണ്ടു കോണ്‍ഗ്രസ് നേതാക്കള്‍.
ഒന്നും രണ്ടുമല്ല, ആറ് നേതാക്കളാണ് കോടികള്‍ വാങ്ങി മറുകണ്ടം ചാടിയത്. കോണ്‍ഗ്രസ് വിടുന്ന ആറാമത്തെ എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍. നേരത്തെ രണ്ട് മന്ത്രിമാരടക്കം നാല് എംഎല്‍എമാര്‍ രാജിവച്ചു. ഒരാള്‍ അയോഗ്യനായി.
രാജ്ഭവന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ലക്ഷ്മിനാരായണന്‍ വാര്‍ത്താസമ്മേളനത്തിലാണ് നാടകീയമായി രാജിപ്രഖ്യാപനം നടത്തിയത്. ‘നാലുതവണ എംഎല്‍എ ആയിട്ടും മന്ത്രിയാക്കിയില്ല, കോണ്‍?ഗ്രസ് പുതുച്ചേരി അധ്യക്ഷന്‍ നമശിവായം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പകരം പാര്‍ടി അധ്യക്ഷനാക്കിയില്ല, സ്പീക്കര്‍സ്ഥാനം പോലും തന്നില്ല’-, ലക്ഷ്മിനാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് സ്പീക്കറുടെ വീട്ടിലെത്തി രാജിക്കത്ത് നല്‍കി.
പൊതുവേ ഏത് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലും എപ്പോഴും എതിര്‍ പാര്‍ട്ടികള്‍ക്ക് പെട്ടന്ന് റാഞ്ചി എടുക്കാന്‍ പറ്റിയത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് എന്നാല്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസിലെ പല പ്രമുഖന്മാരും പാര്‍ട്ടി മാരിയിട്ടും ആ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി ബിജെപിയിലേക്ക് പോയില്ല. 15 സ്ഥാനാര്‍ത്ഥി എന്നുള്ളത് 9 ആയി കുറഞ്ഞപ്പോഴും ആ സ്വതന്ത്ര സ്ഥാനാര്‍ഥി പാര്‍ട്ടി മാറാതെ അഭിമാനത്തോടെ തലയുയര്‍ത്തി നിന്നു.
സത്യത്തില്‍ ഇതാണോ നമ്മളുദ്ദേശിക്കുന്ന സര്‍ഗാത്മക രാഷ്ട്രീയം? ഇതാണോ നമ്മളുദ്ദേശിക്കുന്ന ജനാധിപത്യത്തിന്റെ വസന്തം? കോണ്‍ഗ്രസ്സുകാര്‍ പറയുന്നതുപോലെ കുറച്ച് അങ്ങോട്ട് പോയാല്‍ കുറച്ച് ഇങ്ങോട്ട് വരും എന്നു പറയുന്നതാണോ യഥാര്‍ത്ഥ ജനാധിപത്യം? കോണ്‍ഗ്രസുകാര്‍ പറയുന്നതുപോലെ കുറച്ച് അങ്ങോട്ട് പോയാല്‍ കുറച്ച് ഇങ്ങോട്ട് വരും എന്നത് ഒരു ലഘുവായ ന്യായമല്ല.
യഥാര്‍ത്ഥത്തില്‍ അത് ജനാധിപത്യത്തെ വഞ്ചിക്കുകയാണ്…. ജനങ്ങളെ വഞ്ചിക്കുകയാണ്…ദക്ഷിണേന്ത്യയിലെ തുരുത്ത് താഴേക്ക് പോകുമ്പോഴും കോണ്‍ഗ്രസ് ഇതിനെ നിസാരവത്കരിക്കുകയാണ്. അപ്പോഴും കോണ്‍ഗ്രസ് എങ്ങനെയാണ് ഇതിനെ ഇത്രയും ഇത്രയും ലഘുവായി കാണാന്‍ കഴിയുന്നത്? എന്നാല്‍ ഒന്ന് പറയട്ടെ ഇത് വളരെ ഗുരുതരമായ ഒന്നാണ്.
കുറേ കാലങ്ങള്‍ക്കു മുന്നേ ആയിരുന്നുവെങ്കില്‍ ഇതിനെ ചാക്കിട്ടു പിടുത്തം എന്ന് പറയുന്നു.. എന്നാല്‍ ഇതൊരു ജനാധിപത്യ രാജ്യമാണ് എന്ന് കോണ്‍ഗ്രസുകാര്‍ പലപ്പോഴും മറന്നുപോകുന്നു. ഇപ്പോഴും ബിജെപിക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എ പോലുമില്ലാത്ത പുതുച്ചേരിയിലാണ് ഇത്രയും വലിയ അട്ടിമറി ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു അട്ടിമറിയിലൂടെ ബിജെപി ഒരു സര്‍ക്കാരിനെ തകര്‍ക്കുക എന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ ബലഹീനതയാണ് അവിടെ കാണുന്നത്.
ഈ ചുവടുമാറ്റം ഒരു സ്ഥലത്തു മാത്രമല്ല, ഒരു സംസ്ഥാനത്തും മാത്രമല്ല പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ അവസ്ഥയിതാണ്. കര്‍ണാടകയില്‍ ബിജെപിയിലേക്ക് മാറിയ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞത് എനിക്ക് ഇത്രയും കോടി കിട്ടിയെന്നും അതിനാലാണ് ഞാന്‍ പാര്‍ട്ടി മാറിയതെന്നും.
ഇങ്ങനെ ഇത്രയും കോടി കൊടുത്തു പ്രവര്‍ത്തകരെ അങ്ങോട്ടും ഇങ്ങോട്ടും മറിക്കുമ്പോള്‍ ഏതുതരത്തിലാണ് നിങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ ഇതിനെ ന്യായീകരിക്കുന്നത്? ജനാധിപത്യത്തിന്റെ ഏതു ഭാഗമാണ് ഈ മറുകണ്ടം ചാടല്‍? ഏത് സംസ്ഥാനത്തിലായാലും ഒരു സര്‍ക്കാരിനെ വീഴ്ത്തുക എന്ന് പറയുന്നത് നിസാരകാര്യമല്ല. അതും വളരെ ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു സര്‍ക്കാരിനെ.
കോണ്‍ഗ്രസുകാരുടെ ഈ കുറുമാറ്റം കോടികല്‍ കണ്ടിച്ചുള്ളതാണ് എന്ന് ഈ നാട്ടിലെ ഓരോ കൊച്ചുകുഞ്ഞുങ്ങള്‍ക്കും അറിയാം. ഇതിനെ പല ആള്‍ക്കാരും ന്യായീകരിക്കുന്നു ഉണ്ടെങ്കിലും ഒരിക്കലും അതിനെ അംഗീകരിക്കാന്‍ പറ്റില്ല. ഒരു രാത്രികൊണ്ട് അല്ലെങ്കില്‍ ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും പാര്‍ട്ടി മാറുക എന്ന് പറയുന്ന തന്നെ ഒന്ന് ആലോചിച്ചു നോക്കൂ….
അതേസമയം തന്നെ ജനാധിപത്യത്തിന്റെ ആഘോഷമായി ബിജെപിക്ക് ഇത് ഒരിക്കലും കണക്കാക്കാന്‍ പറ്റില്ല. മറിച്ച് ഇതൊരു വാങ്ങല്‍ വില്പന മാത്രമാണ്. ജനാധിപത്യത്തെ ഒരു കമ്പോളമായിക്കണ്ട് പണമുള്ളവര്‍ സാധനങ്ങള്‍ വാങ്ങുന്നതുപോലെ ബിജെപി പണം റെിഞ്ഞ് ജനങ്ങള്‍ ജനാധിപത്യത്തിലൂടെ വിജയിച്ച സ്ഥാനാര്‍ത്ഥികളെ വിലയിട്ട് വാങ്ങുകയാണ്.
കഴിഞ്ഞ ദിവസം കൈരളി ന്യൂസില്‍, ചാനല്‍ എംഡിയായ ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ചര്‍ച്ചാ പരിപാടി ന്യൂസ് ആന്റ് വ്യൂവ്‌സില്‍ എംഡിയും മാധ്യമപ്രവര്‍ത്തകനായ എ സജീവനും നടത്തിയ സംവാദത്തിലെ ചില പ്രസക്ത ഭാഗങ്ങളായിരുന്നു മുകളില്‍ പറഞ്ഞിരുന്നത്.
Get real time update about this post categories directly on your device, subscribe now.