ഒറ്റ നിലപാടേയുള്ളൂ.. കുഞ്ഞുങ്ങളുടെ ജീവിതം എന്നന്നേക്കുമായി ഇല്ലാതാക്കിയ ഒരു ക്രിമിനലും രക്ഷപെടരുത്: ഹണി ഭാസ്കരൻ

പീഡോഫീലിയക്ക് രണ്ടുപക്ഷമുണ്ടാകുന്നു എന്നത് തന്നെ അവിശ്വസീനയമായി തോന്നാം.കുഞ്ഞുങ്ങളുള്ള ഓരോരുത്തരോടുമായി യുവ എഴുത്തുകാരി ഹണി എഴുതുന്നു ,പൂച്ചക്കും പട്ടിക്കും വിട്ടുകൊടുക്കാതെ സ്വന്തം കുഞ്ഞുങ്ങളെ വളർത്തേണ്ട ബാധ്യതയെപ്പറ്റി ,അവർക്ക് നല്ല കുട്ടിക്കാല ഓർമ്മകൾ നൽകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി.

രക്ഷിതാക്കളോട് ഒരഭ്യർത്ഥന,
നമ്മുടെ കുഞ്ഞുങ്ങൾ അവർ നമ്മുടെ കുഞ്ഞുങ്ങൾ മാത്രമാണ്. ലോകത്ത് മറ്റൊരു മനുഷ്യരിൽ നിന്നും ശ്രദ്ധയും കരുതലും പ്രതീക്ഷിക്കരുത്.

പ്രധാനമായും വീടകങ്ങളിൽ നമ്മുടെ ലിബറലിസത്തിന് ഇരയാവേണ്ടവരല്ല കുഞ്ഞുങ്ങൾ. പക്വതയും പാകതയും എത്തും വരെ അവരെ പൂച്ചക്കും പട്ടിക്കും വിട്ടുകൊടുക്കാതെ വളർത്തേണ്ട ബാധ്യത നമുക്കുണ്ട്.
കുഞ്ഞുങ്ങളുടെ ലൈംഗികത ഒരു പാപമേയല്ല അതാണ് പുരോഗമനം എന്നു കുട്ടികളെ കൺവിൻസ് ചെയ്യാൻ മാത്രം മിടുക്കരാണ് സകല പീഡോഫീലിയ ഫ്രോഡുകളും അവരുടെ സിൽബന്തികളായി ഇത്തരക്കാരെ വെള്ളപൂശാൻ നടക്കുന്നവരും.

പീഡോഫീലിയക്ക് രണ്ടു പക്ഷം ഉണ്ടാവുന്നതു തന്നെ ക്രൈമാണ്. ഒരു മഞ്ചിനു വേണ്ടി വരെ പിന്നാലെ പോകുന്ന നിഷ്ക്കളങ്കതയെ കുഞ്ഞുങ്ങൾക്കുള്ളൂ. അതിനെ ചൂഷണം ചെയ്യാൻ അധിക സമയമോ കാലമോ വേണ്ടന്നർത്ഥം.
നിങ്ങൾ ഫ്രീ സെക്സുകാരോ, ഒരു പ്രത്യേകതരം അമാനമ, പുരോഗമന ഏജൻ്റുകാരോ ആയ്ക്കോട്ടെ അതു നിങ്ങളുടെ ചോയ്സാണ് അതിനിരയാവാനുള്ള സാഹചര്യം കുട്ടികൾക്ക് നൽകുന്നത് ക്രൂരതയാണ്. അത്തരം സംഭവങ്ങളുടെ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കു മാത്രമാണ്. കുറ്റവാളികൾ ആ അവസരത്തെയാണ് മുതലെടുക്കുന്നത്.

നിങ്ങളുടെ സുഹൃത്തുക്കൾ എത്ര മികച്ചവനെന്നു കരുതുന്നയാളും നിങ്ങളുടെ സുഹൃത്തുക്കളാണ് അല്ലാതെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ കാവൽക്കാരല്ല. കൂട്ടായ്മകളിൽ, പാർട്ടികളിൽ, ചർച്ചകളിൽ പങ്കെടുക്കുമ്പോൾ കുഞ്ഞുങ്ങൾ എന്തു ചെയ്യുന്നു എന്നു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും.

തോളിൽ കയ്യിട്ടു നടക്കുന്നത് ഇര പിടിക്കാനാണോ എന്ന് കണ്ടു പിടിക്കാനുള്ള യന്ത്രമൊന്നും ആർക്കും കൈവശമില്ല. അത്ര തന്ത്രശാലികളാണ് ചില നീച ജന്മങ്ങൾ. വീടിൻ്റെ ഏതു ഇടം വരെ പുറത്തു നിന്നുള്ള മനുഷ്യർക്ക് സ്വാതന്ത്ര്യം നൽകണമെന്ന ബോധം കുഞ്ഞുങ്ങളുള്ള രക്ഷിതാക്കൾക്ക് ഉണ്ടാവണം. അതിനപ്പുറം സ്വാതന്ത്ര്യമെടുക്കുന്നവൻ ആരായാലും No പറയാനുള്ള മിനിമം കോമൺസെൻസ് സൂക്ഷിക്കണം.

രക്ഷിതാക്കളുടെ കണ്ണെത്താത്ത ഒരിടങ്ങളിലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. അതിനാണ് സെക്സ് എജ്യൂക്കേഷൻ. കുറഞ്ഞത് സ്വകാര്യഭാഗങ്ങൾ ഏതാണെന്നും അവിടൊക്കെ തൊടുവോ പിടിക്കുവോ ചെയ്യുന്നത് തെറ്റാണെന്നും ചെയ്താൽ എത്ര പ്രിയപ്പെട്ടവർ ആയാലും വന്നു പറയണമെന്നും കുഞ്ഞുങ്ങളെ പഠിപ്പിച്ചിരിക്കണം.

എവിടെയും ഒരു നാമൂസ് പെരുവള്ളൂരോ, നദിയോ, ഫര്‍ഹാദോ, ഒക്കെ ഉണ്ട് എന്ന് നമ്മൾ പ്രതീക്ഷിക്കണം.
അതു വിശ്വാസക്കേടല്ല. നമ്മുടെ കുഞ്ഞുങ്ങൾ അവർ നാളെ ഒരിക്കലും രക്ഷപെടാനാവാത്ത ട്രോമയിലേക്ക് നിലതെറ്റി വീഴാതിരിക്കാനുള്ള ശ്രദ്ധയാണ്.

വീണ്ടും പറയുന്നു. നിങ്ങളുടെ ഒരു പ്രത്യേകതരം ലിബറലിസത്തിന് ഇരയാവേണ്ടവരല്ല കുഞ്ഞുങ്ങൾ.
അവരുടെ കുട്ടിക്കാലത്തിനു മീതെ കണ്ട ചെന്നായ്ക്കളുടെ രേതസ് വീഴ്ത്താൻ രക്ഷിതാക്കൾ ഇടം സൃഷ്ടിക്കരുത്.
പീഡോഫീലിയ വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. കുഞ്ഞുങ്ങളുടെ ജീവിതം എന്നന്നേക്കുമായി ഇല്ലാതാക്കിയ ഒരു ക്രിമിനലും രക്ഷപെടരുത്. അവരോടും അവരുടെ പക്ഷം ചേരുന്നവരോടും ഒരേ അറപ്പും വെറുപ്പുമാണ്.

NB : ക്രിമിനൽസിനു നേരെ വയലൻസ് പരിഹാരമല്ല എങ്കിലും ഇത്തരക്കാരുടെ ചെപ്പക്കുറ്റി നോക്കി പൊട്ടിക്കുന്നവർക്കു നേരെ കണ്ണടയ്ക്കും. ഗൂഢമായ് ഒന്നു സമാധാനിക്കും. അതിൽ കുറഞ്ഞ പൊളിറ്റിക്കൽ കറക്റ്റ്നസ്സേ ഈ കാര്യത്തിലുള്ളൂ.
Written by Honey Bhaskaran

രക്ഷിതാക്കളോട് ഒരഭ്യർത്ഥന,

നമ്മുടെ കുഞ്ഞുങ്ങൾ അവർ നമ്മുടെ കുഞ്ഞുങ്ങൾ മാത്രമാണ്. ലോകത്ത് മറ്റൊരു മനുഷ്യരിൽ നിന്നും…

Posted by Honey Bhaskaran on Tuesday, 23 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News