ദില്ലി അതിർത്തികള്‍ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാനൊരുങ്ങി സംയുക്ത കിസാൻ മോർച്ച

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. ഉത്തരേന്ത്യയിൽ നടക്കുന്ന മഹാപഞ്ചായത്തുകളിൽ കർഷകർ വ്യാപകമായി പങ്കെടുക്കുമ്പോൾ അതിർത്തികളിൽ നടക്കുന്ന സമരങ്ങളിൽ പങ്കാളിത്തം ഉറപ്പിക്കാനുറച്ചു കർഷക നേതാക്കൾ.

അതിർത്തികളിൽ നാളെ ‘ധാമൻ വിരോധി ദിവസ്’ ആഘോഷിക്കും, നാളെ കർഷക സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഉള്ള പ്രധിഷേധ ദിനമായി ആചരിക്കും. കർഷകർ നാളെ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം നൽകും.

അതേസമയം അതിർത്തികളിലെ കേന്ദ്ര സൈന്യ വിന്യസം ഫെബ്രുവരി 26 വരെ നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അതിർത്തികളിൽ കർഷക സമരം ശക്തമാകുന്നത് മുന്നിൽ കണ്ടാണ് നീക്കം. ചെങ്കോട്ട സഘർഷവുമായി ബന്ധപ്പെട്ട് പോലിസ് തിരയുന്ന പ്രതി ലഖ സിദ്ധാന കഴിഞ്ഞ ദിവസം ബന്ധിന്തയിൽ വച്ചു നടന്ന മഹാപഞ്ചായത്ത് വേദിയിൽ എത്തിച്ചേർന്നു.

ലഖ സിദ്ധാനെയേ കണ്ടുപിടിക്കുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം ദില്ലി പോലിസ് പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ട സംഘർഷത്തിന് ശേഷം ലഖ സിദ്ധാന ഒളിവിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News