വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പാലക്കാട് പര്യടനം തുടരുന്നു

നവകേരളം തീര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ വികസന മുദ്യാവാക്യമുയര്‍ത്തിപ്പിടിച്ച് നടക്കുന്ന വടക്കന്‍മേഖല വികസന മുന്നേറ്റ ജാഥ ആവേശകരമായ സ്വീകരണമേറ്റു വാങ്ങി പാലക്കാട് പര്യടനം തുടരുകയാണ്. ജില്ലയില്‍ മൂന്നാം ദിന പര്യടനത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് പാലക്കാട്ടെ പര്യടനം പൂര്‍ത്തിയാക്കി വികസന മുന്നേറ്റ ജാഥ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

നവ കേരളത്തിന്‍റെ വികസന മുദ്യാവാക്യങ്ങളുമായി ഇടതുപക്ഷ സര്‍ക്കാരിന്‍റെ തുടര്‍ഭരണമുറപ്പിച്ച് വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് കേരളത്തിന്‍റെ നെല്ലറയിലെത്തിയ വികസന മുന്നേറ്റ ജാഥയ്ക്ക് നാട് ഹൃദ്യമായ വരവേല്‍പാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ചൊവ്വാ‍ഴ്ച തൃത്താല, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണം പൂര്‍ത്തിയാക്കി ജാഥ പാലക്കാട് സമാപിച്ചു. പാലക്കാട്, മലന്പു‍ഴ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണം പാലക്കാട് കോട്ട മൈതാനത്ത് നടന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ജാഥയിലൂടെ വര്‍ഗ്ഗീയവാദ-അവസാരവാദ നിലപാടുകള്‍ സ്വീകരിക്കുന്ന യുഡിഎഫ്-എന്‍ഡിഎ മുന്നണികളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഡിഎഫ് – എന്‍ഡിഎ ഗൂഢാലോചന നടത്തുകയാണെന്ന് ജാഥാ ക്യാപ്റ്റന്‍ എ വിജയരാഘവന്‍ പറഞ്ഞു.

ബുധനാ‍ഴ്ച കോങ്ങാട്, ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളില്‍ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നല്‍കും. പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ജാഥ സമാപിക്കുന്നത് തൃശൂർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here