പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച്. സംയുക്ത വാഹന പണിമുടക്ക് മാർച്ച് രണ്ടിന്

പെട്രോൾ ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 2ന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. 2014 ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 93 ഡോളർ ആയിരുന്നു അന്ന് ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 75 രൂപയും ഡീസലിന് 57 രൂപയുമായിരുന്നു.

ഇപ്പോൾ ക്രൂഡോയിൽ വില 56 ഡോളറിൽ താഴെയാണ് എന്നാൽ പെട്രോൾ വില 94 രൂപയായി ഡീസലിന് 89 രൂപ വിലയുണ്ട്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി,അഡീഷണൽ എക്സൈസ്, സർചാർജ്ജ്, തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതാണ് വിലക്കയറ്റത്തിന് പിന്നിൽ മോട്ടോർ വ്യവസായത്തെയാണ് പെട്രോൾ ഡീസൽ വിലക്കയറ്റം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.ഉപഭോക്ത സംസ്ഥാനമായി കേരളത്തിൽ വിലക്കയറ്റം ഗണ്യമായ തോതിൽ വർദ്ധിക്കാനും ഇത് കാരണമാകും. വിലക്കയറ്റം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News