മല്ലപ്പള്ളിയിൽ ആർഎസ്എസ് ബന്ധമുപേക്ഷിച്ച് 
22 കുടുംബങ്ങൾ സിപിഐ എമ്മിൽ

 ആർഎസ്എസ് ബന്ധമുപേക്ഷിച്ച് 22 പ്രവർത്തകർ സകുടുംബം സിപിഐ എമ്മിൽ ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച് സ്വീകരിച്ചു. ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ജനക്ഷേമപദ്ധതികളെ പിന്തുണച്ച് നിരവധിയാളുകൾ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ ഭാഗമാവുകയാണെന്ന് ഉദയഭാനു പറഞ്ഞു.

 ആർഎസ്എസ് മുൻ താലൂക്ക് ശാരീരിക് പ്രമുഖ് എം കെ സന്തോഷ് കുമാർ, യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ പി ബിനിൽ, മഹിളാ മോർച്ചാ നേതാവും മുൻ ബ്ലോക്ക് സ്ഥാനാർഥിയുമായ ദീപ അജി, മുഖ്യശിക്ഷക് വിഷ്ണു, യുവമോർച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐ എമ്മിലെത്തിയത്.

ആർഎസ്എസിലെ ജാതിവിവേചനത്തിലും, ജനാധിപത്യ ധ്വംസനത്തിലും മടുത്താണ് മാനവികതയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. യോഗത്തിൽ ഡോ. ജേക്കബ് ജോർജ് അധ്യക്ഷനായി. എം ഫിലിപ്പ് കോശി, കെ കെ സുകുമാരൻ, സണ്ണി ജോൺസൺ, ജോർജ്കുട്ടി പരിയാരം, കെ പി രാധാകൃഷ്ണൻ, ഷിനു കുര്യൻ, ആൽഫിൻ ഡാനി എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel