‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ തമിഴ് റീമേക്കില്‍ നായികയായി ഐശ്വര്യ രാജേഷ്

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയാവുമെന്ന് റിപ്പോര്‍ട്ട്.

മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.

തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here