വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയ്ക്കെതിരെ കേരളത്തിനായി സെഞ്ച്വറി പ്രകടനവുമായി റോബിന്‍ ഉത്തപ്പ. 103 പന്തില്‍ 8 ഫോറിന്റെയും 5 സിക്സിന്റെയും അകമ്പടിയില്‍ ഉത്തപ്പ 100 റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദിനൊപ്പം ചേര്‍ന്ന് 193 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഉത്തപ്പ പടുത്തുയര്‍ത്തിയത്.
ഈ സീസണിലെ ഉത്തപ്പയുടെ രണ്ടാമത്തെ സെഞ്ച്വറി നേട്ടമാണിത്. ഒഡിഷയ്ക്കെതിരെ 85 പന്തില്‍ 107 റണ്‍സ് നേടിയ ഉത്തപ്പ, ഒഡീഷയ്ക്ക് എതിരെ 55 പന്തില്‍ 81 റണ്‍സെടുത്തിരുന്നു.
റെയില്‍വേയ്ക്കെതിരെ 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയിലാണ് കേരളം. 93 റണ്‍സുമായി വിഷ്ണു വിനോദും 14 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.
സെഞ്ച്വറി പിന്നിട്ട് തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി പുറത്താക്കി. 193ലേക്ക് സ്‌കോര്‍ എത്തിയപ്പോഴാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്.
Get real time update about this post categories directly on your device, subscribe now.