മലപ്പുറത്ത് പതിനാലുകാരിക്ക് മയക്ക് മരുന്ന് നൽകി പീഡനം; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറത്ത് പതിനാലുകാരിക്ക് മയക്ക് മരുന്ന് നൽകി പീഡനം. ഏഴ് പ്രതികൾ ഉൾപ്പെട്ട പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ മുഖ്യ പ്രതി സാമൂഹ്യമാധ്യമം വഴി പരിചയപെട്ട യുവാവെന്ന്‌ പൊലീസ്‌.

മലപ്പുറം കൽപകഞ്ചേരിക്കടുത്ത സ്വദേശിയായ 14 കാരി മാസങ്ങളോളമാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തുകളായ 6 പേരുമാണ് കുട്ടിയെ പല തവണ പീഡിപ്പിച്ചത്.

പെൺകുട്ടിയ്ക്ക് കഞ്ചാവ് നൽകിയാണ് പീഡിപ്പിച്ചിരുന്നത്. പിന്നീട് വീര്യം കൂടിയ ലഹരികളും പെൺകുട്ടിക്ക് നൽകി.

വീട്ടുകാർ അറിയാതെ രാത്രി ഏറെ വൈകിയും യുവാക്കൾ വീട്ടിലത്തി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കി. കേസ് ഗൗരവമുള്ളതെന്ന് ജില്ലാ CWC ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു

പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News