ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം; പ്രശാന്തിന് പിന്‍തുണയുമായി രമേശ് ചെന്നിത്തല

അഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ പ്രശാന്ത് ഐഎഎസിന് പിന്‍തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് വിദേശ കമ്പനികളുമായി ചര്‍ച്ച നടത്തിയതിനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി കരാറില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

താന്‍ അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പ്രശാന്ത് തന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രിയാണ് പ്രശാന്തിനെ ജില്ലാ കലക്ടറാക്കിയതെന്നും ചെന്നിത്തല പറഞ്ഞു. താനും പ്രശാന്തുമായി ദീര്‍ഘകാലമായി ബന്ധമില്ല. തനിക്കെതിരെ എന്തന്വേഷണം നടത്താമെന്നും രമേശ് ചെന്നിതല പറഞ്ഞു.

സര്‍ക്കാരും മന്ത്രിമാരും അറിയാതെയാതെ പ്രശാന്ത് ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചതില്‍ ഗൂഡാലോചനയുണ്ടോ, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പ്രതിപക്ഷ നേതാവിനു വേണ്ടി ആയിരുന്നൊ താങ്കളുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഒപ്പിടലെന്ന ചോദ്യത്തിനാണ് പ്രതിപക്ഷ നേതാവ് ഇന്‍ലാന്റ് നാവിഗേഷന്‍ എം.ഡി പ്രശാന്തിന് ക്ലീന്‍ നല്‍കിയത്.

പ്രശാന്ത് തനിക്കെതിരെ നിലപാടെടുക്കാതിരിക്കാനാണ് ചെന്നിത്തല പ്രശാന്തിന് പിന്‍തുണ നല്‍കിയതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News