‘മമ്മിക്ക് കൂടുതലൊന്നും എഴുതാനാകുന്നില്ല പോന്നേ…കണ്ണീരെന്റെ കാഴ്ചയെ മറയ്ക്കുന്നു’!
നാലു വർഷം മുൻപ് തന്നെ വിട്ടുപിരിഞ്ഞ മകൻ മാക്സ് വെല്ലിനെ ഓർമയിൽ ഹൃദയസ്പർശിയായ കുറിപ്പും ചിത്രവും പങ്കുവച്ച് നടി സബീറ്റ ജോർജ്.
‘എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ് ബോയ്… അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല’ മകന് ചുംബനം നൽകുന്ന ചിത്രത്തിനൊപ്പം സബീറ്റ കുറിച്ചു.
സബീറ്റയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.
Get real time update about this post categories directly on your device, subscribe now.