കോണ്‍ഗ്രസിനെ ആര് നയിക്കുന്നു എന്നതല്ല അവരുടെ ജനവിരുദ്ധ നയങ്ങളും നിലപാടുകളുമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്: എസ് കെ സജീഷ്‌

കോണ്‍ഗ്രസിനെ ആര് നയിക്കുന്നു എന്നതല്ല ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും അവരുടെ നയങ്ങളും നിലപാടുകളുമാണ് ജനങ്ങള്‍ വിഷയമാക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെത്തുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ പ്രസക്തിയില്ലാത്തതാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ നയിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്,

ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി കൊണ്ടുവരാമായിരുന്നിട്ടും നേരിയ ഭൂരിപക്ഷത്തിനാണ് 2011 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് നാമമാത്രമായ ഭൂരിപക്ഷത്തിലാണ് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു.

രണ്ട് തെരഞ്ഞെചുപ്പിലും കോണ്‍ഗ്രസിനെ നയിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ നയിച്ച തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം നൂറ് സീറ്റ് നേടി അധികാരത്തിലെത്തിയതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് കൈരളി ന്യൂസ് ന്യൂസ് വ്യൂസില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ നടത്തിയ വികസനങ്ങളുമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രതിപക്ഷം കാര്യങ്ങളെ മനസിലാക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും എസ് കെ സജീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News