കേരളത്തില്‍ പിണറായി തന്നെ മുഖ്യമന്ത്രിയാവണമെന്നാണ് തന്‍റെ ആഗ്രഹം; തമി‍ഴ്നാട് തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും കമല്‍ഹാസന്‍

മക്കള്‍ നീതിമയ്യത്തിന്‍റെ പ്രതിനിധിയായി തമി‍ഴ്നാട് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് മക്കള്‍ നീതിമയ്യം പ്രസിഡണ്ടും നടനുമായ കമല്‍ഹാസന്‍.

ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് പറഞ്ഞ താരം കേരളത്തില്‍ പിണറായി വിജയന്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാവണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്നും സുഹൃത്ത് എന്ന നിലയിലാണ് പിന്‍തുണ തേടിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here