ഇന്ത്യൻ ക്രിക്കറ്റ്‌ താരം മനോജ്‌ തിവാരി തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ താരം മനോജ്‌ തിവാരി തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ളിയിൽ മമത ബാനർജി നയിക്കുന്ന റാലിയിൽ വച്ചാണ് മനോജ്‌ തിവാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മനോജ്‌ തിവാരി മത്സരിച്ചേക്കും. തൃണമൂൽ കോൺഗ്രസിൽ ചേർന്നത് തന്റെ ജീവിതത്തിലെ പുതിയ തുടക്കം ആണെന്ന് മനോജ്‌ തിവാരി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളടക്കം കൂട്ടമായി ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് മനോജ്‌ തിവാരി, ബംഗാളി സിനിമ സംവിധായകൻ രാജ് ചക്രബർത്തി തുടങ്ങിയവർ തൃണാമൂൽ കോൺഗ്രസ്സിലേക്ക് ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here