ധാരണാ പത്രം ഒപ്പിട്ടതില്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവും: മേ‍ഴ്സിക്കുട്ടിയമ്മ

ആ‍ഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാട് സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ. അദ്ദേഹത്തിന് വിഷയ ദാരിദ്ര്യമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ മത്സ്യബന്ധന നയത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നതായും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. എന്തിനാണ് ഇങ്ങനെ ഒരു എംഒയു വച്ചത്. പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് ഇപ്പോ‍ള്‍ പറയുന്നില്ലെന്നും മേ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഒരു രീതിയിലും പോസിറ്റീവ് നിലപാട് എടുത്തിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണമാണ് പ്രതിപക്ഷത്തിന്‍റേതെന്നും ഇതിന് പിന്നില്‍ നടന്നത് എന്താണ് എന്നത് പുറത്തുവരുമെന്നും എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മാധ്യമ പ്രവർത്തകയ്ക്ക് കെഎസ്ഐഎന്‍സി എം.ഡി. നൽകിയ മറുപടി അദ്ദേഹത്തിന്റെ സംസ്കാരമാണ് കാട്ടി തരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News