മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ ; മാര്‍ച്ച് 1 മുതല്‍ നല്‍കിത്തുടങ്ങും

സംസ്ഥാനത്ത് 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍ നല്‍കിത്തുടങ്ങും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളും, 20,000 പ്രൈവറ്റ് കേന്ദ്രങ്ങളും വാക്‌സിന്‍ നല്‍കാന്‍ സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കും. സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ പണം നല്‍കേണ്ടി വരും.

3,4 ദിവസത്തിനകം തുക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനമെടുക്കുമെന്നാണ് വിവരം. തുകയുടെ കാര്യത്തില്‍ നിര്‍മാതാക്കളും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News