വി. മുരളീധരൻ എന്താണ് ചർച്ച ചെയ്തതെന്ന് വിശദീകരിക്കണമെന്ന് സലീം മടവൂർ

തങ്ങൾ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി അമേരിക്കയിൽ വെച്ച് ചർച്ച നടത്തിയെന്ന ഇ.എം.സി.സി ഗ്ലോബൽ കൺസോർഷ്യം ഉടമ ഷാജു വർഗീസ് വൃക്കമാക്കിയ സ്ഥിതിക്ക് എന്താണ് ചർച്ച ചെയ്തതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി.മുരളീധരൻ വ്യക്തമാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാദൾ  ദേശീയ പ്രസിഡന്റ് സലീം മടവൂർ ആവശ്യപ്പെട്ടു.

2019 സപ്തംബർ 21 മുതൽ 27 വരെ മുരളീധരൻ പ്രധാനമന്ത്രിയോടൊപ്പം അമേരിക്കയിലായിരുന്നു. തൻ്റെ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട വിദേശകാര്യ സഹമന്ത്രി തട്ടിപ്പു കമ്പനിയുമായി ചർച്ച നടത്തിയത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെയായിരുന്നോ എന്നറിയാൻ പൊതു ജനങ്ങൾക്ക് താൽപര്യമുണ്ട്.

2019 ഒക്ടോബർ 21 ന് അമേരിക്കയിലെ ഇന്ത്യൻ എംബസി അയച്ച കത്ത് മുരളീധരനെ തിരിഞ്ഞു കൊത്തുന്നതാണ്. പ്രധാനമന്ത്രിയോടൊപ്പം വിദേശത്ത് പോകുന്ന മന്ത്രി എംബസിയുടെ ക്ലിയറൻസ് ഇല്ലാത്ത തട്ടിപ്പു കമ്പനികളുയായാണോ ചർച്ച നടത്തുന്നത്?.

ഇ.എം.സി.സി മാനേജിങ് ഡയറക്ടർ ഷാജു വർഗീസ് പറഞ്ഞത് കളവാണെങ്കിൽ മുരളീധരൻ നിയമ നടപടിക്ക് തയാറാകണം. പച്ചക്കള്ളങ്ങൾ ആവർത്തിക്കുന്ന മുരളീധരൻ ഗീബൽസിനു പഠിക്കുകയാണെന്നും സലീം  മടവൂർ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News