കേരള പൊലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ്

ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്) എന്നിവയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരള പോലീസിലെ മൂന്ന് പേര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡിന് അര്‍ഹരായി.

റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍.കെ (വയനാട്), എ.എസ്.ഐ ഫീസ്റ്റോ.ടി.ഡി (തൃശ്ശൂര്‍ സിറ്റി), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത്.സി.ആര്‍ (പാലക്കാട്) എന്നിവരാണ് ആദരവിന് അര്‍ഹരായത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതലുളള പോലീസ് നടപടികള്‍ രാജ്യവ്യാപകമായി ഒറ്റശൃംഖലയില്‍ കൊണ്ടുവരുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഇ-ഗവേണന്‍സ് സംരംഭമാണ് സി.സി.റ്റി.എന്‍.എസ്.

പോലീസ്, എക്‌സൈസ്, ജയില്‍, വനംവകുപ്പ് മുതലായ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ വിശദവിവരങ്ങളും ശിക്ഷ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുന്ന പോര്‍ട്ടല്‍ സംവിധാനമാണ് ഐ.സി.ജെ.എസ്.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News