സർദാർ പട്ടേലിന്റെ പേര് വെട്ടി മോട്ടേര സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകി

സർദാർ പട്ടേലിന്റെ പേര് വെട്ടി മോട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച ശേഷമാണ് അപ്രതീക്ഷിത പേര് മാറ്റം.

അതേ സമയം പേര് മാറ്റം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് പട്ടേൽ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിമർശിച്ചു.

1983ല്‍ നിര്‍മിച്ച സ്‌റ്റേഡിയം 2006ല്‍ നവീകരിച്ചിരുന്നു. 2016ല്‍ വീണ്ടും പുതുക്കി പണിതു. 2020ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന നിലയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർദാർ പട്ടേലിന്റെ പേര് വെട്ടി മോദിയുടെ പേര് നൽകിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ, കായിക മന്ത്രി കിരൺ റെജിജു, തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദാണ് ഉൽഘാടനം നിർവഹിച്ചത്. ഉൽഘാടനസമായതാണ് പട്ടേലിന്റെ പേര് മാറ്റി മോദിയുടെ പേര് നൽകിയത് അറിയുന്നതും.

ഇതോടെ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് പേര് മാറ്റം വഴിവെച്ചിരിക്കുന്നത്. ഒരാൾ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ തന്നെ ഒരു സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതും ആദ്യമായി.

ഇതോടെ എന്തിനാണ് മോദിയുടെ പേര് നൽകിയതെന്ന് ചോദ്യവും, പട്ടേലിന്റെ പേര് വെട്ടിയത്തിന് പിന്നിലുള്ള ബിജെപി നീക്കാവുമാണ് വ്യക്തമാകുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് പട്ടേൽ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിമർശനം ഉന്നയിച്ചു.

നിരവധിയാളുകളാണ് ഹാർദിക് പട്ടേലിന്റെ വിമര്ശനത്തിന് പിന്തുണ നൽകുന്നത്. വരും റിവസങ്ങളിൽ വലിയ വിമർഷണങ്ങളിലേക്കാകും പെരുമാറ്റം പോകുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News