തെരഞ്ഞെടുപ്പ് നീതിപൂർവ്വമാകാൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണം: ടിക്കാറാം മീണ

തെരഞ്ഞെടുപ്പ് നീതിപൂർവ്വമാകാൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിച്ചാൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലമായി നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥിയാക്കിയാൽ രാഷ്ട്രീയ പാർട്ടികളോട് വിശദീകരണം തേടും.

എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കുന്നു എന്ന് അവർ വിശദീകരിക്കണം. പോളിംഗ് ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ നിർബന്ധമാണെന്നും ടിക്കാറാം മീണ കൊച്ചിയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കൊച്ചിയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ടിക്കാറാം മീണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News