പ്രതിപക്ഷ എംഎൽഎമാരുടെ സമരം രാഷ്ട്രീയ സമരമായതിനാൽ താൻ അവരെ കാണാൻ പോകേണ്ട ആവശ്യം ഇല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.
നിയമ സഭയുമായി ബന്ധപ്പെട്ട അവരുടെ സമരങ്ങളെ താൻ പരിഗണിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൽസ്യ തൊഴിലാളികളുടെ ആശങ്ക കണക്കിലെടുത്ത് കരാറിൽ ഏർപ്പെട്ടിട്ടില്ല എന്ന് സര്ക്കാര് വ്യക്തമാക്കിയതാണ്.
നൂതന ആശയങ്ങളുമായി ആളുകൾ കാണാൻ വരുമ്പോൾ അവരെ കാണാനോ ചർച്ച ചെയ്യാനോ കഴിയില്ലെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.