അച്ഛനമ്മമാരുടെയും കുടുംബത്തിന്‍റെയും മാത്രമല്ല, ഒരു സമൂഹത്തിന്‍റെ മുഴുവന്‍ സന്തോഷത്തിന്‍റെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ബിംബങ്ങളാണ് കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളുടെ തൊട്ടാൽ വേദനിക്കുന്ന ശരീരവും,പ്രതികരിക്കാനറിയാത്ത നിഷ്കളങ്കതയും നിസാരമാക്കുന്ന പീഡോഫീലിയയെ ന്യായീകരിച്ച് വരുന്നവർക്ക് കുട്ടികളുടെ മുറിവുകളെ ആസ്വദിക്കുന്നവരുടെ മാനസികാവസ്ഥ തന്നെ ആവാം .അതിക്രമങ്ങൾക്ക് വിധേയരാകുന്ന കുഞ്ഞുങ്ങൾക്കായി ആൻ പാലി എഴുതിയ കുറിപ്പ്.
പീഡോഫിലിയ എന്ന വിഷയത്തെക്കുറിച്ചു ഒരിക്കലും സംസാരിക്കരുതെന്ന് ആഗ്രഹിച്ചതാണ്. അതേക്കുറിച്ചു സംസാരിക്കുന്ന ദിവസങ്ങളൊക്കെ ജീവിതം ഇല്ലായെന്ന് തോന്നിപ്പോവും.
ആയിരക്കണക്കിനാളുകൾ മരിച്ചു വീണ യുദ്ധങ്ങൾക്ക് പോലും ചില ന്യായീകരണങ്ങളുണ്ടാവും.എന്നാൽ പീഡോഫിലിയക്ക് അങ്ങനൊന്നില്ല. അതെല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും ഒരേ ക്രൂരതയാണ്.അതിനെ ന്യായീകരിക്കാൻ ഇരിക്കുന്നവരെ മനുഷ്യരായിപ്പോലും കണക്കാക്കുന്നുമില്ല.
ഇനി കുട്ടികൾക്ക് sexual fantasies ഉണ്ടാവില്ലേ അതൊന്ന് ഞങ്ങളായി ശരിയാക്കിയതാണ് എന്ന് ഉളുപ്പില്ലാതെ പറയുന്നത് കേട്ടാൽ തോന്നും അവരെന്തോ ഉപകാരം ചെയ്‌തെന്ന്. അവനവന് കിട്ടാവുന്ന pleasure തേടി കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നതിന് പറയുന്ന ന്യായീകരണമാണ്!
ഇനി അത്ര നല്ല സോഷ്യൽ ലൈഫ് ഉണ്ടായിരുന്ന വ്യക്തിയാണ് ഇങ്ങനൊക്കെ പറയാവോ എന്ന് ചോദിക്കുന്നതും കണ്ടു.ചൈൽഡ് molesters നമ്മള് കേട്ട കഥകളിലെ ഭൂതങ്ങളെപ്പോലെ തലയിൽ കൊമ്പും തീ പാറുന്ന കണ്ണുകളുമൊക്കെ ഉള്ളവരല്ല.നെറ്റ് വർക്കിങ് ആണ് ഇവരുടെ പ്രധാനആയുധം,എന്നും എപ്പോളും എങ്ങനെയും കടന്നുചെല്ലാവുന്ന ആയുധമാണ് ഇവരുടെ മുഖങ്ങളെ കുട്ടികൾക്കിടയിൽ അത്രത്തോളം പരിചിതവും മധുരവുമുള്ളതാക്കുന്നത്. അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചു മാതാപിതാക്കളോട് പറയുന്ന സാഹചര്യം വരുമ്പോൾ ‘അവരോ ‘എന്ന് ഞെട്ടൽ ഉണ്ടാവുന്നത്! ‘അവർ’ ആരായാലും എന്ത് തന്നെയായാലും ശിക്ഷിക്കപ്പെടണം. അത് ഇനിയും പിറക്കാത്ത കുഞ്ഞുങ്ങൾക്ക് കൂടിയുള്ള നീതിയാണ്.കുട്ടികളോടുള്ള കരുതൽ നടിക്കുന്ന ആദ്യത്തെ കുറച്ചു കാലമേ ”munch’ ഉണ്ടാവുകയുള്ളൂ,പിന്നതു ‘punch’ആയിമാറും.പീഡോഫിലുകൾ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും ജീവിതം നശിച്ച കുറേ കുഞ്ഞുങ്ങളുണ്ട് നമുക്ക് ചുറ്റും.അതിൽ ചിലരൊക്കെ ആത്മഹത്യാപ്രവണതയും ഡിപ്രെഷനുമായി ഇന്നും മരിച്ചു ജീവിക്കുന്നുണ്ട്. അത്രമേൽ മുറിവേറ്റ ഒരുവളുടെ വാക്കുകൾ കേട്ട് കൊണ്ടാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങൾ തുടങ്ങിയത്,അത് കൊണ്ട് മാത്രം എഴുതിപ്പോയത് …
പീഡോഫിലിയ എന്ന വിഷയത്തെക്കുറിച്ചു ഒരിക്കലും സംസാരിക്കരുതെന്ന് ആഗ്രഹിച്ചതാണ്. അതേക്കുറിച്ചു സംസാരിക്കുന്ന ദിവസങ്ങളൊക്കെ…
Posted by Ann Palee on Wednesday, February 24, 2021
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here