ആഴക്കടൽ മത്സ്യബന്ധനം; EMCC ഉടമയുമായി ചർച്ച നടത്തിയോ എന്ന് ഓർമ്മയില്ലെന്ന് വി മുരളീധരന്‍

ആഴക്കടൽ മത്സ്യബന്ധനം EMCC ഉടമ ഷാജു വർഗിസുമായി ചർച്ച നടത്തിയോ എന്ന് ഓർമ്മയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

അമേരിക്കയിൽ പോയപ്പോൾ ഹോട്ടലില്‍ വെച്ച് പല മീറ്റിംഗുകളും നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പലരെയും കണ്ടിട്ടുണ്ടെന്നും തനിക്ക് ഓര്‍മ്മയില്ലെന്നും വി മുരളീധരന്‍ പറഞ്ഞു

‘രാവിലെ അവിടെ നിന്ന് ഇറങ്ങി. ചില മീറ്റിംഗുകളും നടന്നിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുന്ന മീറ്റിംഗുകളാണ്. അതിനിടെയില്‍ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ എനിക്ക് ഓര്‍മ്മയില്ല- വി മുരളീധരന്‍ പറഞ്ഞു.
ആരുമായും ഒദ്യോഗികമായി ചർച്ച നടത്തിയിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

എംബസി രേഖകൾ പരിശോധിച്ചാൽ മനസ്സിലാവുമെന്നും വി മുരളീധരൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News