
രാഹുല്‍ ചാണകക്കുഴിയിലേക്ക് എടുത്തുചാടി, പിണറായിക്ക് ആകുമോ ഇതൊക്കെ? രാജ്മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ
തിരുവന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ മറുപടി നല്‍കിയ ാജ്മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ.
സോഷ്യല്‍മീഡിയ മുഴുവന്‍ ഇപ്പോള്‍ ഉണ്ണിത്താനെതിരെയുള്ള ട്രോളുകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഒരു പോലെ ട്രോളുന്നുണ്ട് സോഷ്യല്‍ മീഡിയ.
രാഹുല്‍ ആ മത്സ്യത്തൊഴിലാളിക്കൊപ്പം ആഴക്കടലിലേക്ക് എടുത്തു ചാടി. എല്ലാവരും ഞെട്ടിത്തരിച്ച് പോയെന്ന് ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.
‘പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് മൊത്തം ബി.ജെ.പിയില്‍ ചാടി വേറെ ഏത് പാര്‍ട്ടിക്കാവും ഇങ്ങനെ ചാടാന്‍,’ എന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ട്രോളുകളില്‍ ഒരെണ്ണം.
‘മുങ്ങാന്‍ പോകുന്ന കപ്പലില്‍നിന്നും രക്ഷപെടുന്നതാണ് മിഷ്ടര്‍. അയാള്‍ക്ക് അറിയാം ആഴക്കടലിലാണെങ്കിലും, ആകാശത്താണെങ്കിലും പിണറായി രക്ഷിക്കുമെന്ന്’ ഇങ്ങനെയും ഒരാള്‍ കുറിച്ചിട്ടുണ്ട്.
ബി.ജെ.പി താനെ കോണ്‍ഗ്രസ് ആവുന്നത് പോലെ ആര്‍ക്ക് ആകാന്‍ പറ്റുമെന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം രാഹുലിനെ ട്രോളിയതാകും എന്നാണ് മറ്റൊരു പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here