കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ‘സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ്’

സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കായിക യുവജനകാര്യ വകുപ്പിനു കീഴിലായിരിക്കും ഈ കമ്പനി നിലവില്‍ വരുക. കായികരംഗത്ത് കൂടുതല്‍ ഉന്നമനത്തിന് ഇതോടെ വ‍ഴിതെളിയും.

ഉള്‍നാടന്‍ ജലപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ നീലേശ്വരം നദിക്കും ചിത്താരി നദിക്കുമിടയില്‍ കൃത്രിമ കനാല്‍ നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 186 കോടി രൂപയുടെ ധനസഹായത്തിന് തത്വത്തില്‍ അംഗീകാരം നല്കി.

മലബാര്‍ കാന്‍സര്‍ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം റീജിയണല്‍ കാന്‍സര്‍ സെന്ററിലേതിനു സമാനമായി പ്രൊഫസര്‍ തസ്തികയ്ക്ക് 65 വയസ്സും മറ്റ് നാല് അക്കാദമിക് സ്റ്റാഫ് തസ്തികകള്‍ക്ക് 62 വയസ്സും നോണ്‍ അക്കാദമിക് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സുമായി നിജപ്പെടുത്താന്‍ തീരുമാനിച്ചു.

പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്‌കീം എന്ന പദ്ധതിയുടെ പുനരുദ്ധാരണത്തിന് 5.64 കോടി രൂപയുടെ പ്രവൃത്തി റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

പുതിയങ്ങാടി, ഷിറിയ എന്നിവിടങ്ങളില്‍ 52.9 കോടി രൂപയുടെ റിവര്‍ ട്രെയിനിംഗ് പ്രവൃത്തികള്‍ ആര്‍.കെ.ഐയ്ക്ക് കീഴില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News