മന്ത്രി മേഴ്സിക്കുട്ടിയമ്മ പങ്കെടുത്തത് യുഎന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാത്രം; വെളിപ്പെടുത്തലുമായി മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍

യുഎന്‍ സംഘടിപ്പിച്ച പരിപാടിയിലല്ലാതെ മറ്റൊരു പരിപാടിയിലും മന്ത്രി മേഴ്സിക്കുട്ടിയമ്മ പങ്കെടുത്തിട്ടില്ലെന്ന് മുന്‍ യു.എന്‍ ഉദ്യോഗസ്ഥന്‍ സജി തോമസ്. ലോകത്തിന് മുന്നില്‍ മലയാളിയുടെ യശസ്സുയര്‍ത്തുന്ന പദ്ധതി അവതരിപ്പിക്കാനെത്തിയ മന്ത്രിയെ വിവാദത്തില്‍പ്പെടുത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയമെന്നും സജി തോമസ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

2018 ഏപ്രിലില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി ഇടം എന്ന പേരില്‍ ടികെഎം എഞ്ചിനിയറിങ് കോളേജിലെ ഗവേഷകസംഘം കണ്ടെത്തിയ ചെലവ് കുറഞ്ഞ വീടുനിര്‍മാണ രീതി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കുന്നതിനായാണ് കോളേജ് സ്ഥിതി ചെയ്യുന്ന കുണ്ടറ മണ്ഡലത്തിലെ എംഎല്‍എയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ അമേരിക്കയില്‍ പോയത്. വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ക്കൊപ്പം യുഎന്‍ അക്കാദമിക് ഇംപാക്റ്റിന്‍റെ സ്റ്റാര്‍ട്ട് സെമിനാറിലും മന്ത്രി പങ്കെടുത്തു.

മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പെടെ കേരളത്തില്‍ നിന്നെത്തിയ മുഴുവന്‍ പ്രതിനിധികളുടെയും യാത്രാ ചാര്‍ട്ട് താനാണ് തയ്യാറാക്കിയതെന്നും മറ്റൊരു പരിപാടിയിലും മേഴ്സിക്കുട്ടിയമ്മ പങ്കെടുത്തില്ലെന്നും മുന്‍ യു.എന്‍ ഉദ്യോഗസ്ഥനായ സജി ചരുവില്‍ തോമസ് കൈരളി ന്യൂസ് പ്രതിനിധി ജോസ് കാടാപ്പുറത്തോട് പ്രതികരിച്ചു.

ലോകത്തിന് മുന്നില്‍ മലയാളിയുടെ യശസ്സുയര്‍ത്തുന്ന പദ്ധതി അവതരിപ്പിക്കാനാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ യുഎന്നില്‍ എത്തിയതെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതില്‍ നിന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്നും സജി തോമസ് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ പ്രതിനിധികളും കോളേജ് പ്രതിനിധികളും കുടുംബാംഗങ്ങളുമുള്‍പ്പെടെ 26 പേരാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്. മറ്റ് രാജ്യങ്ങള്‍ക്കുള്‍പ്പെടെ മാതൃകയാക്കാവുന്ന ഈ ഗൃഹനിര്‍മാണ സാങ്കതിക വിദ്യ യു.എന്നില്‍ അവതരിപ്പിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി യു.എന്‍ അക്കാദമിക് ഇംപാക്റ്റിന്‍റെ മുന്നിലെത്തിച്ചതും പരിപാടി യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത് മലയാളിയായ മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ സജി ചരുവില്‍ തോമസ്.

ഒരു പ്രാദേശിക ഭരണകൂടത്തിന്‍റെ പദ്ധതി യു.എന്‍ വേദിയില്‍ അംഗീകരിക്കപ്പെടുന്നത് ഇതാദ്യം. കേരളത്തിന്‍റെ അഭിമാന പദ്ധതി ലോകത്തിന് മുന്നിലെത്തിക്കാനായി ശ്രമിച്ച മന്ത്രിക്കെതിരെയാണ് കോണ്‍ഗ്രസ്- ബിെജപി അവിശുദ്ധ സഖ്യം ഒരു ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ച് നീചമായ ആക്രമണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News