‘ശരിയുടെ അഞ്ചുവര്‍ഷങ്ങള്‍, ശരിയായ കണക്കുകള്‍’ ; മുന്നേറി പിണറായി സര്‍ക്കാര്‍

ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും അടയാളപ്പെടുത്താത്തത്ര വികസനങ്ങള്‍ ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ കേരള ജനതയ്ക്ക് വേണ്ടി നല്‍കിയത്. മുടക്കമില്ലാതെ കുടിശ്ശിക ഇല്ലാതെ ക്ഷേമപെന്‍ഷനുകള്‍ ഇരട്ടിയിലധികം ആക്കി, ദുരിതാശ്വാസ നിധി പ്രതിസന്ധികളില്‍ കേരള ജനതയ്ക്ക് താങ്ങായി.

ലൈഫ് പദ്ധതിയിലൂടെ സ്വന്തമായി വീട് നല്‍കി സര്‍ക്കാര്‍, കോവിഡും പ്രളയത്തിലും ആരും പട്ടിണി കിടന്നില്ല, അടച്ചുപൂട്ടല്‍ ഭീഷണി ഇല്ലാതെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക്കുകളായി, പവര്‍കട്ട് ഇല്ലാത്ത അഞ്ചു വര്‍ഷം, മികവുപുലര്‍ത്തിയ ആരോഗ്യ രംഗത്തിനെ തേടി തുടര്‍ച്ചയായി അംഗീകാരങ്ങള്‍ എത്തി, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു സര്‍ക്കാര്‍.

വിവരസാങ്കേതിക രംഗത്ത് അത്ഭുതകരമായ മുന്നേറ്റങ്ങള്‍ ഉണ്ടായി. ഇന്റര്‍നെറ്റ് ഓരോ പൗരനെയും അവകാശമാക്കിയ കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമായി ….. അങ്ങനെ അങ്ങനെ കേരളീയരുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ട് പിണറായി സര്‍ക്കാര്‍ മുന്നേറുന്ന കാഴ്ചയായിരുന്നു അഞ്ചുവര്‍ഷം നാം കണ്ടത്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണ നേട്ടം അറിയണമെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനു മുന്‍പ് ഉള്ള കേരളം എങ്ങനെ ആയിരുന്നു എന്ന് ഓരോ പൗരനും അറിയേണ്ടതുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മില്‍ എത്രത്തോളം അന്തരം ഉണ്ടായിരുന്നു എന്ന് വികസനപദ്ധതികള്‍ നമുക്ക് കാട്ടിത്തരുന്നു. അതില്‍ ചിലത് ഇതാ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here