ഇരട്ടി കരുത്തോടെ കര്‍ഷക സമരം; സമരരംഗത്ത് കരുത്തുകാട്ടാനൊരുങ്ങി യുവനിര

ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കര്‍ഷക നേതാക്കള്‍.

അതിര്‍ത്തികളില്‍ മറ്റന്നാള്‍ യുവ കിസാന്‍ ദിവസ് ആചാരിക്കും. അന്നേ ദിവസം അതിര്‍ത്തികളിലെ സമരങ്ങള്‍ യുവാക്കള്‍ നയിക്കും.

രാജ്യത്തെ യുവാക്കളോട് അതിര്‍ത്തിയിലെ കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ആഹ്വനം ചെയ്തു. രാജ്യത്തെ യുവാക്കള്‍ കര്‍ഷകരുടെ കൂടെയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ ഉപയോഗിച്ച് പാര്‍ലമെന്റ് വളയുമെന്ന് പ്രഖ്യാപിച്ച് ആഗഡ നേതാവ് രാകേഷ് തികയത്ത് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മഹാപഞ്ചായത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുമായിരുന്നു തിക്കയത്. അതേ സമയം കര്‍ഷകരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ അവര്‍ത്തിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News