ചെമ്മീന്‍ ഇങ്ങനെയൊന്ന് വെച്ചു നോക്കൂ…തീര്‍ച്ചയായും നിങ്ങള്‍ക്കിഷ്ടപ്പെടും

ചെമ്മീന്‍ മലയാളികളുടെ പ്രിയ വിഭവമാണ്. തീന്‍മേശയില്‍ പലപ്പോഴും ചെമ്മീന്‍ വിഭവങ്ങള്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇപ്പോളിതാ ചെമ്മീന്‍ കൊണ്ട് അച്ചാറുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.. ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടമുള്ള ആര്‍ക്കും ഇത് വീടുകളില്‍ ഉണ്ടാക്കാവുന്നതാണ്. ഉച്ചയ്ക്ക് ഊണിനും ചപ്പാത്തി പൊറോട്ട എന്നിവയ്‌ക്കൊപ്പവുമെല്ലാം ചെമ്മീന്‍ അച്ചാര്‍ ഉത്തമ വിഭവമാണ്. ഇനി ഇത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചെമ്മീന്‍, എണ്ണ (50/ 60 മില്ലി) , ഇഞ്ചി അമ്പത് ഗ്രാം, വെളുത്തുള്ളി അമ്പത് ഗ്രാം, കറിവേപ്പില, ഉലുവാപ്പൊടി, കായം, ഉപ്പ്, കാശ്മീരി മുളകുപൊടി,
വിനാഗിരി,

ഉണ്ടാക്കുന്ന വിധം:

അര കിലോ ടൈഗര്‍ ചെമ്മീന്‍ തൊലി പൊളിച്ചു ക്ലീന്‍ ചെയ്തു മൂന്നായി മുറിക്കുക. ഒരു ചീനച്ചട്ടിയില്‍ 50/ 60 മില്ലി ഒലിവെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ ചെമ്മീന്‍ ഇട്ടു അതിലെ വെള്ളം വറ്റുന്നതു വരെ വറുക്കുക. ഇതിലേക്ക് അമ്പത് ഗ്രാം ഇഞ്ചി അത്രയും തന്നെ വെളുത്തുള്ളിയും പൊടിയായി അരിഞ്ഞതും കുറച്ചധികം കറിവേപ്പിലയും ചെറുതായി അരിഞ്ഞു ഇട്ട് നല്ലപോലെ ഗോള്‍ഡന്‍ കളര്‍ ആകും വരെ വറുക്കുക.

ഇതിലേക്ക് ഒരു നുള്ള് ഉലുവാപ്പൊടിയും കായവും ചേര്‍ത്ത് രണ്ടു ടീസ്പൂണ്‍ ഉപ്പും നാല് ടീസ്പൂണ്‍ കാശ്മീരി മുളകുപൊടിയും ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക. 100 മില്ലി റെഡ് വൈന്‍ വിനാഗിരിയും ചേര്‍ത്ത് ഇളക്കി. ഉപ്പും എരുവും ഒക്കെ പാകം ആണോ എന്ന് നോക്കുക.

നല്ല ചൂട് വെള്ളത്തില്‍ കഴുകി തുടച്ചു വെയിലത്തു വെച്ച ഒരു കുപ്പിയിലേക്ക് മാറ്റുക. അച്ചാര്‍ തണുത്തു കഴിഞ്ഞു മാറ്റും മുമ്പ് ഉപ്പും പുളിയും എരുവും ഒക്കെ ഒന്നുകൂടി നോക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News