ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് മമ്മൂക്കയും ലാലേട്ടനും

സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി മോഹന്‍ലാലും മമ്മൂട്ടിയും. ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തില്‍ നവീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്.

സിനിമയ്ക്കിത് മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാരിന്റെ ഉദ്യമത്തിന് എല്ലാ ആശംസകളുമെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ നിര്‍മാണം ഒരുകുടക്കീഴില്‍ കൊണ്ടുവരികയാണ് ചിത്രാഞ്ജലിയുടെ ആധുനികവല്‍കരണത്തിന്റെ ലക്ഷ്യമെന്ന് മമ്മൂട്ടി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച സ്റ്റുഡിയോകളില്‍ ഒന്നായി മാറുന്നതില്‍ സന്തോഷിക്കുന്നതായും യാഥാര്‍ഥ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ബാലന്‍, ടി എം തോമസ് ഐസക് എന്നിവരെ അനുമോദിക്കുന്നതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

മഹാമാരിയുടെ കാലഘട്ടത്തില്‍ ഇത്തരം പരിശ്രമങ്ങള്‍ക്ക് പ്രാധാന്യമേറിയെന്നും അദ്ദേഹം വ്യക്തമാക്കി. വൈകാരികമായ ബന്ധമാണ് ചിത്രാഞ്ജലിയോടുള്ളതെന്ന് മോഹന്‍ലാലും വ്യക്തമാക്കി.

തന്റെ മുഖം ആദ്യമായി പതിഞ്ഞ ‘തിരനോട്ടം’ അവിടെയാണ് ഒരുക്കിയത്. ഇരുവരുടേയും വീഡിയോ സന്ദേശത്തിലായിരുന്നു പ്രശംസയും അഭിനന്ദനവും.

സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ചിത്രാഞ്ജലിയുടെ ആധുനികവല്‍ക്കരണമെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.

ഈ പ്രവൃത്തി മലയാള സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാല സിനിമകളില്‍ ഭൂരിഭാഗവും ചിത്രാഞ്ജലിയുടെ സാങ്കേതികമികവിലാണ് നിര്‍മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News