വിറ്റഴിക്കുന്നതും സ്വകാര്യ വത്കരണവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി; പിന്തുണയുമായി പ്രധാനമന്ത്രി

സ്വകാര്യ വത്കരണത്തെ പിന്തുണച്ച് പ്രധാനമന്ത്രി. മൂലധനങ്ങൾ വിറ്റഴിക്കുന്നതും സ്വകാര്യ വത്കരണവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന് കിഴിലെ നിക്ഷേപ-മൂലധന വിഭാഗങ്ങൾ ബജറ്റിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുക ആയിരുന്നു മോദി. വാണിജ്യ കാര്യങ്ങളിൽ സർക്കാരിന് മറ്റ് താൽപ്പര്യമില്ലെന്നും ക്ഷേമമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ വത്കരണം, മൂലധനം വിറ്റഴിക്കൽ എന്നി കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധങ്ങൾ സജീവമായി നിൽക്കുമ്പോൾ ആണ് നയങ്ങളെ ആകെ പിന്തുണച്ചു പ്രധാനമന്ത്രി രംഗത്തെത്തിയത്.

മൂലധനങ്ങൾ വിറ്റഴിക്കുന്നതും സ്വകാര്യ വത്കരണവും ജനങ്ങളെ ഉയർച്ചയെ ലക്ഷ്യമാക്കിയാണെന്നും സ്വകാര്യ വത്കരണവും മൂലധനം വിറ്റഴിക്കലും വഴി പണം കണ്ടെത്തിയാൽ മാത്രമേ സാധാരണ ജനങ്ങൾക്കായുള്ള വികസന പദ്ധതികൾ മുന്നോട്ട് പോവുകയുള്ളൂ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി .

പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയരണമെങ്കിൽ പുതിയ വീടുകൾ, സ്‌കൂളുകൾ, ജലസേചന പദ്ധതികൾ എന്നിവ വേണം ഇത് ഉറപ്പാക്കാൻ ഇത്തരം നയങ്ങൾ പിന്തുടരേണ്ടി വരും. സർക്കാരിന് കിഴിലെ നിക്ഷേപ, മൂലധന വിഭാഗങ്ങൾ ബജറ്റിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുക ആയിരുന്നു മോദി.

ക്ഷേമം, വികസനം എന്നിവയ്ക്കാണ് സർക്കാർ. പ്രാധാന്യം നൽകുന്നത്. രാജ്യത്തിന്റെ വ്യവസായ കാര്യങ്ങളിൽ സർക്കാരിന് ഒരു വാണിജ്യ താൽപ്പര്യവും ഇല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കൽ ആണ് സർക്കാരിന്റെ പ്രഥമ പരിഗണന. അതിനാണ് സർക്കാർ ഇത്തരം നടപടികൾ കൈകൊള്ളുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News