വടക്കൻ മേഖലാ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി; തൃശൂർ ജില്ലയില്‍ പ്രവേശിച്ചു

എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചു. തൃശൂർ ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനത്തിനു ശേഷം ജാഥ മറ്റന്നാൾ സമാപിക്കും.

മൂന്ന് ദിവസം. പട്ടാമ്പി മുതൽ വടക്കഞ്ചേരി വരെ 11 സ്വീകരണ കേന്ദ്രങ്ങൾ. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് മനുഷ്യരുമായി സംവദിച്ചാണ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട്ടെ പര്യടനം പൂർത്തിയാക്കിയത്.

സമാനകളില്ലാത്ത വികസന ചരിത്രം തീർത്ത ഇടതുപക്ഷ സർക്കാരിൻ്റെ വികസന നേട്ടങ്ങളുയർത്തിപ്പിടിച്ച വികസന മുന്നേറ്റ ജാഥയെ മുദ്രാവാക്യം നാടൊന്നാകെ ഏറ്റെടുത്തു.

പാലക്കാട് ജില്ലയിൽ മൂന്നാം ദിവസം കോങ്ങാട് , ചിറ്റൂർ, കൊല്ലങ്കോട്, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ വടക്കഞ്ചേരിയിൽ മന്ത്രി എ കെ ബാലൻ, സി പി ഐ നേതാവ് കെ ഇ ഇസ്മയിൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. വ്യാഴാഴ്ച തൃശൂർ ജില്ലയിലെ ചേലക്കരയിൽ നിന്നാരംഭിച്ച് വലപ്പാട് ജാഥ സമാപിക്കും.

7 ജില്ലകളിലൂടെ 14 ദിവസത്തെ പര്യടനം പൂർത്തിയാക്കി വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വെള്ളി വെള്ളിയാഴ്ച തൃശൂരിൽ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here