
എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് ഒരു വിദേശ കപ്പലും കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നില്ലെന്ന് ബിനോയി വിശ്വം . LDF അധികാരത്തിൽ വന്നാൽ ഇനിയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്നും ബിനോയി വിശ്വം പറഞ്ഞു.വികസന മുന്നേറ്റ ജാഥയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റ ജാഥ തിരുവനന്തപുരത്ത് കടന്നു.
തിരുവന്തപുരം ജില്ലാ അതിർത്തിയായ പാരിപളളിയിൽ എത്തിയ ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല പ്രയാണത്തിന് വിരോചിതമായ വരവേൽപ്പാണ് ലഭിച്ചത്. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ എം വിജയകുമാർ, വി ശിവൻകുട്ടി സി പി ഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ മറ്റ് LDF നേതാക്കൾ എന്നീവർ ചേർന്ന് ജില്ലയിലേക്ക് ജാഥയിലേക്ക് വരവേറ്റു.
വർക്കല മൈതാനത്തായിരുന്നു ആദ്യ സ്വീകരണം. LDF അധികാരത്തിൽ വന്നാൽ ഭക്ഷ്യ കിറ്റ് തുടരുമെന്നും ,ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്നും ജാഥാ ക്യാപ്റ്റൻ ബിനോയി വിശ്വം പറഞ്ഞു.
LDF ഭരിക്കുന്ന കാലത്ത് ഒരു വിദേശ കപ്പലും കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നില്ലെന്ന് ബിനോയി വിശ്വം പറഞ്ഞു
ആഞ്ഞ് പിടിച്ചാൽ ഭരണം ഉറപ്പിക്കാം എന്നാണ് ചില ചാനലുകളുടെ സർവ്വേ ഫലം UDF ന് നൽകുന്ന സൂചനയെന്ന് അദ്ദേഹം പറഞ്ഞു. 100 സീറ്റിന് മുകളിൽ ഭൂരിപക്ഷത്തോടെ LDF അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ എല്ലാ യോഗത്തിലും പ്രസംഗിച്ചു.
ചിറയൻ കീഴ് , കിളിമാനൂർ എന്നീ കേന്ദ്രങ്ങളിലും ആയിരങ്ങൾ ആണ് പങ്കാളികൾ ആയത്. ഡെപ്യൂട്ടി സ്പീക്കർ വി.ശശി , എം എൽ എ മാരായ അഡ്വ.ബി സത്യൻ , വി. ജോയി എന്നീവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു . ജാഥ അംഗങ്ങളെ കൂടാതെ വിവിധ LDF നേതാക്കൾ ജാഥ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here