എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.വയലാര്‍ സ്വദശിയായ നന്ദു (22) ആണ് മരിച്ചത്.

വയലാർ നാഗം കുളങ്ങര കവലയിൽ ആര്‍എസ്എസ്, എസ്ഡിപിഐ പ്രവർത്തകർ ഏറ്റ് മുട്ടുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ന് വൈകുന്നേരമാണ് വയലാറില്‍ ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.
സംഭവത്തെ തുടര്‍ന്ന് വയലാറിൽ വൻ പൊലീസ് സന്നാഹം.

ചേർത്തലയിലും പരിസരത്തും Rss ,SDPi വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് അടിയന്തരമായ് ഈ വർഗ്ഗിയ ശക്തികളെ അറസ്റ്റ് ചെയ്യണമെന്ന് CPM ജില്ലാ സെക്രട്ടറി R നാസർ പ്രസ്ഥാവനയിലൂടെ അറിയിച്ചു.

അതേസമയം ആലപ്പുഴ ജില്ലയില്‍ നാളെ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News