ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍; വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമെന്ന് റിപ്പോര്‍ട്ട്

ആലപ്പു‍ഴ ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍റെ കൊലപാതകത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ , സുനീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. സംഘര്‍ഷം വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് റിപ്പോര്‍ട്ട്. കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്.

ഇന്നലെ ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർഎസ്എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.

ഇതിൽ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.

വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് സംഘര്‍ഷവും കൊലപാതകവും നടന്നതെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News