അദാനി, അംബാനി ഗ്രൂപ്പുകളെ തള്ളി ദേശീയപാതാ നവീകരണ കരാര്‍ ഊരാളുങ്കലിന്

കേരളത്തിലെ നിര്‍മാണ മേഖലയിലെ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് അഭിമാന നേട്ടം. ദേശീയപാത 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ചിന്‍റെ കരാറാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിച്ചത്.

കാസര്‍കോട് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ ഭാഗമാണ് ആദ്യ റീച്ചില്‍ 6 വരിയാക്കുന്നത്. ആദ്യമായാണ് ദേശീയപാതാ അതോറിറ്റിയുടെ കരാറില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പങ്കെടുക്കുന്നത്.

ആദ്യ ഉദ്യമത്തില്‍ തന്നെ അംബാനിയും അദാനിയും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാറിന്‍റെ ഇഷ്ടക്കാരും വമ്പന്‍ കുത്തക കമ്പനികളുമായ അംബാനി അദാനി ഗ്രൂപ്പുകളോട് മത്സരിച്ചാണ് ഊരാളുങ്കല്‍ കരാര്‍ സ്വന്തമാക്കിയതെന്നത് ശ്രദ്ധേയമാണ്.

1,704 കോടി രൂപയ്ക്കാണ് കരാർ സൊസൈറ്റിക്ക് ലഭിച്ചത്. രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരെ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വ്യാജആരോപണങ്ങളും അന്വേഷണങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും.

ഇതുപയോഗിച്ച് കേരളത്തിന്‍റെ മഹത്തായ തൊ‍ഴില്‍ മാതൃകയായ, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഊരാളുങ്കലിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിന്‍റെ ആസൂത്രിത ശ്രമം നടന്നതും. ഇവരുടെ ഈ ഗൂഢ ശ്രമത്തിനുള്ള മറുപടിയാണ് ഈ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News