കൊവിഡ് -19 നുള്ള മരുന്നാണെന്ന് അവകാശപ്പെട്ടു കൊണ്ട് പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ കൊറോണിലിന്റെ വിൽപ്പന ‘ശരിയായ സർട്ടിഫിക്കേഷൻ’ ഇല്ലാതെ സംസ്ഥാനത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി .
കോവിഡ് ചികിത്സയുടെ ഫലപ്രാപ്തി അവകാശപ്പെട്ട് പതഞ്ജലി ആയുർവേദം നടത്തിയ തെറ്റായ അവകാശവാദങ്ങളെയും ഐഎംഎ ചോദ്യം ചെയ്തു. അത്തരമൊരു മരുന്ന് തിടുക്കത്തിൽ സമാരംഭിക്കുന്നതും രണ്ട് മുതിർന്ന കേന്ദ്ര കേന്ദ്രമന്ത്രിമാർ അംഗീകരിക്കുന്നതും അങ്ങേയറ്റം നിന്ദ്യമാണ്. ഡബ്ല്യുഎച്ച്ഒ, ഐഎംഎ, തുടങ്ങിയ ആരോഗ്യ സംഘടനകളിൽ നിന്ന് ശരിയായ സർട്ടിഫിക്കേഷൻ ഇല്ലാതെ കൊറോണിൻ വിൽക്കുന്നത് മഹാരാഷ്ട്രയിൽ അനുവദിക്കില്ലെന്നും ദേശ്മുഖ് ട്വീറ്റ് ചെയ്തു
‘‘ഈ മരുന്നിന്റെ പരീക്ഷണത്തെ ഐ.എം.എ. ചോദ്യം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന കമ്പനിയുടെ പ്രഖ്യാപനത്തെ സംഘടന തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതിനാൽ ഇതിന്റെ വിൽപ്പന സംസ്ഥാനത്ത് അനുവദിക്കാൻ കഴിയില്ല.’’ -മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഈ മരുന്നു പുറത്തിറക്കുന്ന ചടങ്ങിൽ രാംദേവിനൊപ്പം പങ്കെടുത്തിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് മരുന്നു പുറത്തിറക്കുന്നതെനന്നായിരുന്നു രാംദേവ് അവകാശപ്പെട്ടിരുന്നത്.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരമുള്ളതിനാൽ 158 രാജ്യങ്ങളിൽ ഇത് വിൽക്കാമെന്നും പത്രക്കുറിപ്പിൽ പതഞ്ജലി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. കോവിഡ് ചികിത്സയ്ക്ക് തങ്ങൾ ഒരു പരമ്പരാഗത മരുന്നിനും അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും പിന്നീട് വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.