‘പിണറായിയുടെ നേതൃത്വത്തിലുള്ള ഭരണം മികച്ചത്’; സ്ഥാനാര്‍ത്ഥിയാവാനുള്ള യുഡിഎഫ് ക്ഷണം നിരസിച്ച് മണിയന്‍പിള്ള രാജു

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള ജനസ്വീകാര്യതയുള്ളവരെ ചാക്കിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള യുഡിഎഫ് ക്ഷണം നിരസിച്ച നടന്‍ മണിയന്‍പിള്ള രാജു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.

ഇടത് സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെ പുകഴ്്ത്തി പറഞ്ഞിട്ടുള്ളയാളാണ് താനെന്നും തനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ സംസ്ഥാന ജാഥയുടെ ഭാഗമായി രാഷ്ട്രീയത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസുമായി അടുപ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കി നേട്ടം കൊയ്യാന്‍ കഴിയുമോ എന്ന ചെന്നിത്തലയുടെ നീക്കമാണ് ഇതുവഴി വ്യക്തമാകുന്നത്.

ജാഥയില്‍ പങ്കെടുത്ത് കോണ്‍ഗ്രസിന്റെ ഭാഗമായ ധര്‍മനും പിഷാരടിയും, ഇടവേള ബാബുവും ഉള്‍പ്പെടെയുള്ളവരില്‍ ധര്‍മജന്‍ മത്സരിക്കാന്‍ താല്‍ര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.

എന്നാല്‍ ചെന്നിത്തലയുടെ നീക്കം സ്വന്തം പക്ഷത്തുള്ള എംഎല്‍എമാരുടെ എണ്ണം വര്‍ധിപ്പിക്കുകയാണെന്ന് മനസിലാക്കിയ ഉമ്മന്‍ചാണ്ടി പക്ഷം പ്രതിരോധവുമായി രംഗത്തെത്തി.

പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പകരം ബിജെപിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടിക്കൂറുള്ളവരെ മത്സരിപ്പിണമെന്നാണ് ഉമ്മന്‍ചാണ്ടി പക്ഷത്തിന്റെ വാദം. ഇതിനായി പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്നത് പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ആവശ്യമായി ഉയര്‍ത്തിക്കാട്ടാനുമാണ് ഉമ്മന്‍ചാണ്ടി പക്ഷത്തിന്റെ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News